Categories
Ayurveda

Corona period: Some preventive measures in Ayurveda

കൊറോണയുടെ പ്രതിരോധം എങ്ങനെ കൂടുതല്‍ ആധികാരികമാക്കാം എന്നതാണ് ആയുര്‍വേദ വൈദ്യസമൂഹത്തിന്റെ ലക്ഷ്യം. 

Social distancing, hygiene രീതികളെ കുറിച്ചുള്ള ബോധവത്കരണങ്ങള്‍ ഈ സമയം കൊണ്ടു എല്ലാവരും മനസ്സിലാക്കിയിരിക്കുമെന്നതിനാല്‍ അത് ഇവിടെ പ്രതിപാദിക്കുന്നില്ല.
 
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം 

1) സ്വാഭാവികമായ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുക 
2) വിശിഷ്ട പ്രതിരോധം (antiviral പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക)
3) ദോഷ -ധാതു സമത ഉറപ്പിക്കുക 
4) ഓജസ് ബലം ഇവ വര്‍ധിപ്പിക്കുക 
5) മാനസിക ആരോഗ്യം വര്‍ധിപ്പിക്കുക  

ആയുര്‍വേദം വിധിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 

1) രസായന സേവ:

a) രസായങ്ങളില്‍ ശ്രേഷ്ഠവും മേദകഫ പിത്ത സ്വഭാവത്തെ നശിപ്പിക്കുവാന്‍ കഴിവുള്ളതും ആയ ത്രിഫല രസായനം ആണ് ആദ്യം പരിഗണിക്കാവുന്നത്. അതായത് ത്രിഫല ചൂര്‍ണത്തോടൊപ്പം തേനും നെയ്യും സ്വര്‍ണ/രജത / താമ്ര ഭസ്മമോ ശുദ്ധി ചെയ്ത്  ഇവ വൈദ്യനിര്‍ദേശത്തില്‍ നിശ്ചിത അളവില്‍  കഴിക്കുക.

b) ഈ രസായനം കൂടാതെ  ച്യവനപ്രാശം, അഗസ്ത്യരസായനം, ചിറ്റമൃതിന്‍ പാനകം, വില്യാദി ഗുളിക, സുദര്‍ശനം ഗുളിക, ഗണ്ഡീരാസവം, ഉശീരാസവം, ശിരീഷാസവം  തുടങ്ങിയവയും നല്‍കാം.

c) പഥ്യമായി അധികം തണുത്തത്, എരിവ്, പുളി, മസാലയുള്ള ഭക്ഷണം, രാത്രി ഉറക്കമൊഴിപ്പ് ഇവ അനുവദിക്കരുത്. പകല്‍ ഉറക്കം അല്പം അനുവദിക്കാം. കൂടാതെ മല്ലിക്കാപ്പി, തുളസി കാപ്പി, തുടങ്ങിയവയും ശീലിക്കാം. മനോ ആകുലതകള്‍ ഒഴിവാക്കാന്‍ യോഗ, പ്രാണായാമം എന്നിവ ശീലിപ്പിക്കാം.

2) ദേഹത്തേക്ക് എണ്ണ (അഭ്യംഗം )

ലാക്ഷാദി എണ്ണ അല്ലെങ്കില്‍  ചന്ദനാദി എണ്ണ ഉപയോഗിക്കാം. 

3) ദേഹത്ത് പുരട്ടിയിരിക്കാന്‍ ( ബാഹ്യലേപനം )

പൂവാംകുരുന്നല്‍, മുയല്‍ച്ചെവി, തുളസി, വിഷ്ണുക്രാന്തി, പ്ലാശിന്‍തൊലി, കടലാടി ഇവ ചൂട് വെള്ളത്തില്‍ അരച്ചു ഉപയോഗിക്കാം.

4) കുളി (സ്‌നാനം )

ഗന്ധദ്രവ്യങ്ങള്‍ ഇട്ടു തിളപ്പിച്ച വെള്ളമോ നെന്മേനി വകത്തോല്‍ ഇട്ടു തിളപ്പിച്ച വെള്ളമോ ഉപയോഗിച്ച് കുളിക്കാം.  

5) പ്രതിമര്‍ശ നസ്യം 

അണുതൈലം / ലാക്ഷാദി തൈലം ഇവയില്‍ യുക്തമായത് ഉപയോഗിച്ച് നിത്യേന ശീലിക്കാവുന്ന നസ്യം ചെയ്യാവുന്നതാണ്. 

6) മുറി പുകയ്ക്കാന്‍ 
കോലരക്ക്, രാമച്ചം, പച്ചില, ഗുഗ്ഗുലു, ചെഞ്ചല്യം, വെള്ള ശംഖുപുഷ്പി / അപരാജിത ധൂപം /വ്രണിതാഗാര ധൂപനം എന്നിവ ഉപയോഗിക്കാവുന്നതാണ് 

ഇവ പ്രതിരോധം മാത്രമാണ്. ചികിത്സ അല്ല. രോഗലക്ഷണം കാണുന്നവര്‍ക്കുള്ള  ചികിത്സയും മറ്റു നിര്‍ദ്ദേശങ്ങളും വിശദീകരിച്ചിട്ടില്ല. വൈദ്യന്റെ നിരന്തര ശ്രദ്ധ വേണ്ട വിഭാഗക്കാരെ നിരന്തരം ശ്രദ്ധിച്ചു ചികിത്സിക്കേണ്ടതാണ്.