കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് നേത്ര സംരക്ഷണം. കണ്ണുകളിലൂടെയും വൈറസുകൾ ശരീരത്തിനുള്ളിൽ കടന്നു കൂടാം എന്നുള്ളത് തന്നെ കാരണം. എന്തിനാണ് നേത്രസംരക്ഷണ കവചം ?രോഗികളുമായോ സംശയാസ്പദമായ ലക്ഷണങ്ങളോട് കൂടിയ ആളുകളുമായോ ഇടപഴകുമ്പോൾ മാസ്കും മറ്റ് കവചങ്ങളിലും ശ്രദ്ധ ചെലുത്തുമ്പോഴും നമ്മൾ ചിലപ്പോൾ വിട്ടു പോകുന്ന ഒരു കാര്യമാണ് കണ്ണിന്റെ സംരക്ഷണം. Centers for Disease Control and Prevention (CDC) ന്റെ നിർദ്ദേശമനുസരിച്ച് മേല്പറഞ്ഞ സാഹചര്യത്തിൽ ഇടപഴകുന്നവർ കണ്ണിന്റെ സംരക്ഷണ കവചം ധരിക്കണം […]
9>